mammootty-dancing

മലയാള സിനിമയുടെ മെഗാ സ്‌റ്റാറാണ് മമ്മൂട്ടി. മികച്ച നടനുള്ള ദേശീയപുരസ്‌കാരം ഏറ്റവും കൂടുതൽ തവണ മലയാളത്തിലേക്ക് എത്തിച്ചതും മമ്മൂട്ടിയാണ്. എന്നാൽ സിനിമയിൽ മമ്മൂട്ടി എന്നും അൽപം അകലംപാലിച്ചിട്ടുള്ള ഒരു മേഖല നൃത്തരംഗം മാത്രമാണ്. വൈകാരിക രംഗങ്ങളിൽ പകരംവയ‌്ക്കാൻ കഴിയാത്ത തരത്തിൽ പ്രകടനം കാഴ്‌ചവച്ചിട്ടുള്ള താരത്തിന് എന്തുകൊണ്ടോ ഡാൻസ് മാത്രം വഴങ്ങില്ല എന്ന പരിഭവം പണ്ടുമുതലേ പ്രേക്ഷകർക്കിടയിലുണ്ട്.

എന്നാൽ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സ്‌റ്റേജ് ഷോയിൽ തകർത്ത് ഡാൻസ് കളിക്കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 'ദി മമ്മൂട്ടി സ്‌റ്റേജ് ഫെസ്‌റ്റിവൽ' എന്ന പേരിൽ 1996ൽ നടന്ന പരിപാടിയിലാണ് നടി സുകുമാരിക്കൊപ്പം താരം ഡാൻസ് ചെയ‌്തത്.