ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 46,617 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 853 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് മരണം 4,00,312 ആയി ഉയര്‍ന്നു. 59,384 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പുതുതായി 46,617 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,04,58,251 ആയി. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5,09,637 ആണ്. രാജ്യത്ത് ഇതുവരെ 34,00,76,232 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തുന്നത്. എന്നാൽ 19 സംസ്ഥാനങ്ങളില്‍ പത്തില്‍ താഴെയാണ് പ്രതിദിന കൊവിഡ് മരണം.