cat

ഒക്കലഹോമ: പൂച്ച മരത്തിൽ കയറിയാൽ എന്താ ചെയ്യുക? താഴെ ഇറക്കാൻ നോക്കുക. എന്നിട്ടും പൂച്ച താഴെ ഇറങ്ങിയില്ലെങ്കിൽ പിന്നെ വേറെ നിവൃത്തിയില്ലെങ്കിൽ മരത്തിൽ കയറി പൂച്ചയെ ഇറക്കുക. അങ്ങനെ ഒരാൾ മരത്തിൽ കയറി, പക്ഷേ താഴെയിറങ്ങാൻ പറ്റിയില്ല. ഒടുവിൽ ആളെ ഇറക്കാൻ ഫയർഫോഴ്സിനു തന്നെ വരേണ്ടിവന്നു. അങ്ങ് അമേരിക്കയിലെ ഒക്കലഹോമയിലാണ് സംഭവം.

ഒക്കലഹോമയിലെ സ്വകാര്യ ഫയർഫോഴ്സ് സ്ഥാപനമായ തുൾസാ ഫയർ റെസ്ക്യൂവേഴ്സ് തങ്ങളുടെ ഒഫിഷ്യൽഫേസ്ബുക്ക് പേജിൽ വീഡിയോ ഷെയർ ചെയ്തപ്പോഴാണ് നാട്ടുകാർ സംഭവം അറിയുന്നത്. മരത്തിനു മുകളിൽ കുടുങ്ങി പോയ ആളെ ഒക്കലഹോമ ഫയർ ഡിപാർട്ട്മെന്റിലെ ക്യാപ്ടൻ അലൻ ഹാൻകോക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് താഴെയിറക്കിയത്. ഇതിനായി നിരവധി ആധുനിക ഉപകരണങ്ങളും അവർ ഉപയോഗിച്ചതായി പറയുന്നു. ജയിംസ് ബ്രൂക്ക്സ് എന്ന ഉദ്യോഗസ്ഥനാണ് ഏണി വഴി മരത്തിനു മുകളിൽ കയറി പൂച്ചയേയും അതിന്റെ ഉടമസ്ഥനെയും ഒടുവിൽ താഴെയിറക്കിയത്.

വീഡിയോ കാണാം