drone

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ഇന്ത്യൻ എംബസി കെട്ടിട പരിസരത്തിനുള‌ളിലും ഡ്രോൺ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്‌ച രാത്രിയായിരുന്നു ഇസ്‌ലാമാബാദിലെ എംബസി കെട്ടിടത്തിൽ ഡ്രോൺ കണ്ടത്. ഇന്ത്യ വിഷയത്തിൽ ആശങ്കയും അതൃപ്‌തിയും പാകിസ്ഥാനെ അറിയിച്ചു. കടുത്ത സുരക്ഷാ ലംഘനമായാണ് വിഷയം ഇന്ത്യ കാണുന്നത്.

കഴിഞ്ഞ ഞായറാഴ്‌ച തന്നെയാണ് ജമ്മുവിലെ വായുസേന എയ‌ർപോർട്ടിൽ ഡ്രോണുകൾ വഴി ബോംബിട്ടത്. ഇതിനുപിന്നിൽ പാകിസ്ഥാനിലെ തീവ്രവാദ സംഘങ്ങളാണെന്നാണ് കേന്ദ്രസർക്കാർ സംശയിക്കുന്നത്. ഞായർ പുലർച്ചെ 1.14ന് ഉണ്ടായ ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.

ഇന്ന് പുലർച്ചെ ജമ്മുവിലെ അർണിയ സെക്‌ടറിൽ ഒരു ഡ്രോണിന് നേരെ അതിർത്തി രക്ഷാ

സേന വെടിയുതിർത്തിരുന്നു. ജമ്മു എയർഫോഴ്‌സ് വിമാനത്താവളത്തിലെ ആക്രമണത്തിൽ ദേശീയാന്വേഷണ ഏജൻസി അന്വേഷണം തുടങ്ങി. ഡ്രോണുകളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ സംവിധാനവും ഇവിടെ ഏർപ്പെടുത്തി.