maruti

ന്യൂഡൽഹി: 2021 മാർച്ചിനും മേയ് 31നും ഇടയ്ക്ക് വാറണ്ടി കാലാവധിയും സർവീസ് കാലാവധിയും പൂർത്തിയാക്കുന്ന മാരുതി സുസുക്കി വാഹനങ്ങളുടെ കാലാവധി ജൂലായ് 31 വരെ നീട്ടി. നേരത്തെ ജൂൺ 30 വരെ വാറണ്ടിയും മറ്റ് അനുബന്ധ സേവനങ്ങളുടേയും കാലാവധി മാരുതി സുസുക്കി നീട്ടിനൽകിയിരുന്നു. എന്നാൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഈ സമയത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് മൂലം വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങൾ സർവീസ് സെന്ററിലേക്ക് എത്തിക്കുവാൻ സാധിക്കാതെ വന്നതിനാലാണ് കാലാവധി വീണ്ടും നീട്ടുന്നതെന്ന് മാരുതി സുസുക്കി അറിയിച്ചു.

പ്രൈമറി വാറണ്ടി, എക്സ്റ്റൻഡഡ് വാറണ്ടി, പീരിയോഡിക്ക് സർവീസ്, ഫ്രീ സർവീസ് എന്നിങ്ങനെ സർവീസ് സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും പുതിയ കാലാവധി നീട്ടൽ ബാധകമായിരിക്കും. മാർച്ച് 15നും മേയ് 31 നും ഇടയിൽ കാലാവധി തീരുന്ന എല്ലാ സർവീസ് സംബന്ധിയായ സേവനങ്ങളുടെ കാലാവധിയും നീട്ടിയിട്ടുണ്ട്. ഇതു കൂടാതെ ലോക്ക്ഡൗൺ കാരണം സർവീസ് സെന്ററിൽ വാഹനം എത്തിക്കാൻ സാധിക്കാത്ത വാഹന ഉടമകൾക്ക് മാരുതി പിക്ക് ആൻഡ് ഡ്രോപ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.