rajeev

തിരുവനന്തപുരം: ഇലക്ട്രോണിക്സ് വ്യവസായ മേഖലയ്ക്ക് പുത്തനുണർവ് നൽകാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കെൽട്രോണിൽ നിന്നും വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ കെൽട്രോൺ ഒരുമ നടത്തിയ കെ.പി. പി നമ്പ്യാർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇലക്ട്രോണിക്സ് രംഗത്തിന് സവിശേഷ ശ്രദ്ധ നൽകണമെന്നത് ഇടതു സർക്കാർ നയമാണ്. ഇത് കാര്യക്ഷമമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.