farmers-protest

ലക്നൗ: യു.പിയിലെ ഗാസിപ്പൂർ അതിർത്തിയിൽ പ്രക്ഷോഭം തുടരുന്ന കർഷകർക്ക്​ നേരെ ആക്രമണം അഴിച്ചുവിട്ട ബി.ജെ.പി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.

ഭാരതീയ കിസാൻ യൂണിയന്റെ പരാതിയിലാണ്​ നടപടി​. കലാപം, ഉപദ്രവമുണ്ടാക്കൽ, ക്രിമിനൽ ഭീഷണി തുടങ്ങിയവ ചുമത്തിയാണ്​ കേസെടുത്തിരിക്കുന്നത്​.

ബുധനാഴ്​ച രാവിലെ 10.30ഓടെ വടികളും ആയുധങ്ങളുമായെത്തിയ ബി.ജെ.പി പ്രവർത്തകർ പ്രക്ഷോഭ സ്ഥലത്തേക്ക്​ അതിക്രമിച്ചുകയറി അക്രമം അഴിച്ചുവിട്ടെന്നും കർഷകരെ ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.

സമാധാനമായി പ്രക്ഷോഭം തുടരുന്ന തങ്ങളെ പൊലീസിന്റെ മുമ്പിൽവച്ച് അടിച്ചോടിച്ചുവെന്നും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കർഷക‌‌ർ ആവശ്യപ്പെട്ടു.

അക്രമം നടന്നതിന്​ പിന്നാലെ പ്രക്ഷോഭം നടത്തുന്ന 200ഓളം ബി.കെ.യു പ്രവർത്തകർക്കെതിരെ പൊലീസ്​ കേസെടുത്തിരുന്നു.