തിരുവനന്തപുരം: സംസ്ഥനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുമ്പോഴഉം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവില്ലാത്തത് ആശങ്കയാകുന്നു. സംസ്ഥാനത്ത് ടി.പി.ആർ ഇന്നും പത്തിന് മുകളിൽത്തന്നെയാണ്. 10.11 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. .കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. .എന്നാൽ 88 പ്രദേശങ്ങളിൽ ടി.പി.ആർ 24ന് മുകളിലാണ്. ടി.പി.ആര്‍. 6ന് താഴെയുള്ള 143, 6നും 12നും ഇടയ്ക്കുള്ള 510, 12നും 18നും ഇടയ്ക്കുള്ള 293, എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലെ കണക്കുകൾ.
ഏഴുജില്ലകളിൽ ആയിരത്തിന് മുകളിൽ രോഗികളുണ്ടെന്നതും രോഗവ്യാപനം തടയുന്നതിൽ കൂടുതൽ ജാഗ്രത കാണിക്കേണ്ടതിലേക്കാണ് വിരൽ ചൂണ്ടുന്നത്. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, എന്നിങ്ങനെയാണ് ആയിരത്തിന് മുകളിൽ രോഗികളുള്ള ജില്ലകളുടെ കണക്കുകൾ. ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് സംസ്ഥാനത്ത് 12,095 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 146 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,505 ആയി.