ksfe

തൃശൂർ: കെ.എസ്.എഫ്.ഇ ചിട്ടിലേലങ്ങൾ ഈമാസം മുതൽ പുനരാരംഭിക്കും. ലേലത്തിന്റെ വിശദാംശങ്ങൾക്ക് ശാഖകളുമായി ബന്ധപ്പെടണം. കൊവിഡ് രണ്ടാംതരംഗ പശ്ചാത്തലത്തിൽ മേയിലെയും ജൂണിലെയും ലേലങ്ങൾ റദ്ദാക്കിയിരുന്നു. സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതിനാലാണ് പുനരാരംഭിക്കുന്നത്.

കഴിഞ്ഞ ജനുവരി 20ന് ശേഷം ചിട്ടി തവണകൾ കുടിശികയുള്ള ചിട്ടി വിളിച്ചെടുക്കാത്തവർക്ക് പിഴപ്പലിശയില്ലാതെ ഈമാസം 31നകം അത് അടച്ചുതീർക്കാം. ചിട്ടിവിളിച്ചെടുത്ത കുടിശികക്കാർക്ക് 31നകം ഡിവിഡന്റ് നഷ്‌ടപ്പെടാതെയും പിഴപ്പലിശയില്ലാതെയും കുടിശിക അടയ്ക്കാം. പാസ്ബുക്ക് വായ്‌പ, സ്വർണപ്പണയ വായ്‌പ എന്നിവയൊഴിച്ചുള്ള വായ്‌പകളിലും ജനുവരി 20ന് ശേഷം കുടിശികയുള്ളവർക്ക് ജൂലായ് 31നകം പിഴപ്പലിശ ഇല്ലാതെ കുടിശിക അടച്ചുതീർക്കാം.