ന്യൂഡൽഹി: വാക്‌സിൻ ലഭ്യതക്കുറവിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ രംഗത്ത്. വാക്‌സിൻ വിതരണം സംബന്ധിച്ച് നൽകിയ വിശദീകരണം കാണാതെ രാഹുൽ നടത്തുന്ന വിമർശനങ്ങൾ അഹങ്കാരമാണെന്ന് അദ്ദേഹം ആരോപിച്ചു.
'ജൂലായിൽ വാക്‌സിൻ ലഭ്യത സംബന്ധിച്ച വസ്തുതകൾ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നതാണ്. എന്താണ് രാഹുലിന്റെ പ്രശ്‌നം? അതദ്ദേഹം വായിച്ചില്ലേ? അഹങ്കാരത്തിനും വിവരമില്ലായ്മയ്ക്കും വാക്‌സിൻ ലഭ്യമല്ല. നേതൃമാറ്റത്തെക്കുറിച്ച് കോൺഗ്രസ് ചിന്തിക്കണം.'-ഹർഷവർദ്ധൻ ട്വീറ്റ് ചെയ്തു.
വാക്‌സിൻ വിതരണത്തിലെ അനിശ്ചിതത്വത്തെക്കുറിച്ച്, ജൂലായ് എത്തി, എന്നാൽ വാക്‌സിൻ ഇതുവരെ എത്തിയില്ല, എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.