കൊല്ലം: കൊല്ലം ഡി.സി.സി പ്രസിഡന്റും മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ബിന്ദുകൃഷ്ണയുടെ പിതാവ് ആദിച്ചനല്ലൂർ കട്ടച്ചൽ സൗപർണികയിൽ പി. സുകുമാരൻ (77)നിര്യാതനായി. ചെറുപ്പകാലം മുതൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. കോൺഗ്രസ് ആദിച്ചനല്ലൂർ മുൻ മണ്ഡലം പ്രസിഡന്റായി ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം കൊല്ലം ചിന്നക്കട ശാന്തിനഗർ നക്ഷത്ര ഫ്ലാറ്റിൽ പൊതുദർശനത്തിന് വച്ചശേഷം പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, ജി.എസ്. ജയലാൽ, മേയർ പ്രസന്ന ഏണസ്റ്റ് അടക്കമുള്ള പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഭാര്യ പരേതയായ വസുമതി. മുളങ്കാടകം യു.ഐ.ടി ജീവനക്കാരൻ ബിജു മകനാണ്. ഷീന, അഡ്വ. എസ്. കൃഷ്ണകുമാർ (ഡി.സി.സി ജന. സെക്രട്ടറി, തിരുവനന്തപുരം) എന്നിവർ മരുമക്കൾ.