കോടഞ്ചേരി: ചാലിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപെട്ട് കാണാതായ കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദിന്റെ മൃതദേഹം കരയ്ക്കെത്തിക്കുന്നതിനിടെ സമീപവാസി കുഴഞ്ഞുവീണു മരിച്ചു. പള്ളിത്താഴത്ത് ജയപ്രകാശ് (56) ആണ് മരിച്ചത്. പുഴയിൽ കുഴഞ്ഞു വീണ ജയപ്രകാശനെ സന്നദ്ധ സേന പ്രവർത്തകർ കരയ്ക്കെത്തിച്ചെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകും വഴി മരിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: ലീന, അഞ്ജന.