rahul-gandhi

തിരുവനന്തപുരം: ജൂലായ് വന്നു, വാക്സിൻ എത്തിയില്ലെന്ന കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ വിമർശനത്തിന് മറുപടി നൽകി കേന്ദ്ര ആരോ​ഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ. അഹങ്കാരത്തിന്റെയും അജ്ഞതയുടെയും വെെറസിന് വാക്സിൻ ഇല്ല. ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് ഒരു നേതൃത്വ പരിശോധനയെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ജൂലായ് മാസത്തെ വാക്സിൻ ലഭ്യതയെക്കുറിച്ചുളള വസ്തുതകൾ ഞാൻ ഇന്നലെ പുറത്ത് വിട്ടിരുന്നു. എന്താണ് രാഹുലിന്റെ പ്രശ്നം? അദ്ദേഹം ഇതൊന്നും വായ്ക്കുന്നില്ലേ, മനസിലാകുന്നില്ലേ? അഹങ്കാരത്തിന്റെയും അജ്ഞതയുടെയും വൈറസിന് വാക്സിൻ ഇല്ല!! കോൺ​ഗ്രസ് ഒരു നേതൃത്വ പരിശോധനയെക്കുറിച്ച് ചിന്തിക്കണമെന്നും ഹർഷ് വർദ്ധൻ രാഹുലിന് നൽകിയ മറുപടിയിൽ പറയുന്നു.

Just yesterday, I put out facts on vaccine availability for the month of July.

What is @RahulGandhi Ji’s problem ?Does he not read ?
Does he not understand ?

There is no vaccine for the virus of arrogance and ignorance !!@INCIndia must think of a leadership overhaul ! https://t.co/jFX60jM15w

— Dr Harsh Vardhan (@drharshvardhan) July 2, 2021

അതേസമയം, രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പിയും രം​ഗത്തെത്തി. 51 വയസ് കഴിഞ്ഞെങ്കിലും പക്വതയും വിവേകവും ഉത്തരവാദിത്തവും കോൺ​ഗ്രസ് നേതാവിന് കോൺ​ഗ്രസ് നേതാവിന് ലഭിക്കാത്തത് എന്തുകൊണ്ടാരണെന്ന് ആളുകൾ ചോദിക്കാറുണ്ടെന്ന് ബി.ജെ.പി പരിഹസിച്ചു. ജൂലായ് ഒന്നിന് 41.60 ലക്ഷം കൊവിഡ് വാക്സിൻ ഡോസുകൾ നൽകിയതായും ബി.ജെ.പി വക്താവ് ​ഗൗരവ് ഭാട്ടിയ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.