appu-baluseery

കോഴിക്കോട്: 1969ലെ കുറ്റ്യാടി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ രണ്ടാം പ്രതിയായിരുന്ന ഒള്ളൂർ പൊയിലുങ്കൽ താഴ താനോത്ത് നാരായണപുരി അപ്പുനായർ എന്ന അപ്പു ബാലുശേരി (76) അന്തരിച്ചു. നക്‌സൽ പ്രസ്ഥാനത്തിൽ പ്രവർത്തിക്കവെയാണ് കുറ്റ്യാടി പൊലീസ് സ്റ്റേഷൻ അക്രമ കേസിൽ പ്രതിയാവുന്നത്.

അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപന സമിതി സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. സി.പി.ഐ.എം.എൽ ജില്ലാ കമ്മറ്റി അംഗമാണ്. എൽ.ഐ.സി കൊയിലാണ്ടി ബ്രാഞ്ചിന് കീഴിൽ ഏജന്റായിരുന്നു. കുന്നത്തറ ക്ഷീരവികസന സംഘം സ്ഥാപക ഡയറക്ടർ, ഒള്ളൂർ ഗവ.യു.പി. സ്‌കൂൾ പി.ടി.എ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചു. നക്‌സൽ പ്രവർത്തനം അവസാനിപ്പിച്ച് 2015ൽ കുറഞ്ഞകാലം സി.പി.എം അംഗമായി പ്രവർത്തിച്ചു. പിന്നീട് സി.പി.ഐ.എം.എല്ലിലേക്ക് തിരിച്ചു പോയി.

പതിനഞ്ചോളം നക്‌സൽ പ്രവർത്തകരാണ് കുറ്ര്യാടി പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. പൊലീസിന്റെ വെടിയേറ്റ് നക്‌സൽ പ്രവർത്തകൻ പെരുവണ്ണാമൂഴി കോഴിപ്പിള്ളി വേലായുധൻ (36) സ്റ്റേഷന് മുന്നിൽ മരിച്ചിരുന്നു.

ഭാര്യ: ലക്ഷ്മി. മക്കൾ: സുരേഷ് ( മിലിട്ടറി), ഷാനിഷ്, ഷൈനി . മരുമക്കൾ: ഷീജ, രേവതി, പ്രശാന്ത്.