kkk

തിരുവനന്തപുരം : കൊടകര കള്ളപ്പണക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കെ സുരേന്ദ്രനെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ബി.ജെ.പി. ഒരു രാഷ്ട്രീയ നേതാവിനോട് ഒരു ഭരണകൂടവും ചെയ്യാത്തത്ര ക്രൂരതയാണ് കെ.സുരേന്ദ്രനോട് സര്‍ക്കാര്‍ ചെയ്തത്. ജനപിന്തുണയും ശക്തമായ സംഘടനയുടെ പിന്‍ബലവുമുള്ള കരുത്തനായ അമരക്കാരനാണ് സുരേന്ദ്രനെന്നും ഈ പോരാട്ടത്തില്‍ സുരേന്ദ്രന്‍ ഒരിക്കലും തോല്‍ക്കാന്‍ പാടില്ലെന്നും ബിജെപി പ്രസ്താവനയില്‍ വ്യക്തമാക്കി.

ആത്മാര്‍ത്ഥമായ ഇടപെടലുകളും സമരസപ്പെടാത്ത സമരവീര്യവും കൊണ്ടാണ് കെ.സുരേന്ദ്രന്‍ രാഷ്ട്രീയ കേരളത്തില്‍ തന്റെതായ ഇരിപ്പിടമുണ്ടാക്കിയത്. ഈയൊരു ഒറ്റ കാരണം കൊണ്ടാണ് സിപിഎമ്മും അവരുടെ സര്‍ക്കാരും ബിജെപി അദ്ധ്യക്ഷനെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് ബി.ജെ,​പി ആരോപിച്ചു. ഇതിന് മുമ്പ് ശബരിമല പ്രക്ഷോഭകാലത്താണ് ഇത്തരത്തിലുള്ള ഒരു വേട്ട സുരേന്ദ്രനെതിരെ പിണറായി സര്‍ക്കാര്‍ നടത്തിയത്. അന്ന് എല്ലാ ബി.ജെ.പി നേതാക്കളെയും വേട്ടയാടിയ പിണറായി സര്‍ക്കാര്‍ സുരേന്ദ്രനെ മാത്രം ജയിലിലടച്ചത് അദ്ദേഹത്തോടുള്ള ഭയം കൊണ്ടു കൂടിയാണന്ന് വ്യക്തം.

ഒരു രാഷ്ട്രീയ നേതാവിനോട് ഒരു ഭരണകൂടവും ചെയ്യാത്തത്ര ക്രൂരതയാണ് കെ.സുരേന്ദ്രനോട് മാര്‍കിസ്റ്റ് സര്‍ക്കാര്‍ ചെയ്തത് . അന്നത്തെ വേട്ടയാടലിന് സമാനമായാണ് പിണറായി വീണ്ടും സുരേന്ദ്രനെതിരെ ഗൂഢാലോചന നടത്തുന്നത്. കൊടകര കവര്‍ച്ചാക്കേസില്‍ അദ്ദേഹത്തെ കുടുക്കാന്‍ ആവുന്നത്ര ശ്രമിച്ച പൊലീസ് അദ്ദേഹത്തിന്റെ മകനെ പോലും അതിലേക്ക് വലിച്ചിഴച്ചു. മാദ്ധ്യമങ്ങളും സുരേന്ദ്രനെ വളഞ്ഞിട്ടാക്രമിക്കാന്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്നു. .

കൈക്കൂലി വാങ്ങിയെന്ന് സമ്മതിക്കുന്ന സുന്ദരയുടെ പേരില്‍ കേസെടുക്കാതെ കൈക്കൂലി നല്‍കിയതിന് ഒരു തെളിവുമില്ലാത്ത സുരേന്ദ്രന്റെ പേരില്‍ കേസെടുക്കുന്നു. സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ നിലപാടെടുത്ത സുരേന്ദ്രനുള്ള മറുപടി പിന്നീട് വേറെ രീതിയില്‍ കൊടുത്തോളാം എന്ന് ഒരു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആ മറുപടിയാണ് ഇപ്പോള്‍ കൊടകര കവര്‍ച്ചാ കേസിലൂടെയും മഞ്ചേശ്വരത്തെ സുന്ദരയെ ഉപയോഗിച്ച് നടത്തുന്ന പൊറാട്ട് നാടകത്തിലൂടെയും സര്‍ക്കാര്‍ നല്‍കുന്നത്. ബി.ജെ.പി അദ്ധ്യക്ഷനെ തകര്‍ക്കാന്‍ വര്‍ഷങ്ങളുടെ സമരപോരാട്ട ചരിത്രമുള്ള ആദിവാസി നേതാവ് സികെ ജാനുവിനെ പോലും സിപിഎം അപമാനിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.

.

തങ്ങള്‍ക്ക് മെരുങ്ങാത്ത സുരേന്ദ്രനെ തകര്‍ക്കുക എന്നതാണ് മാര്‍കിസ്റ്റു ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും ബി,​ജെ,​പി വ്യക്തമാക്കുന്നു.