ഇസ്ലാമാബാദ് : ചൈനയിലെ ഷിംങ്‌ജിയാംഗ് പ്രവിശ്യയിൽ ന്യൂനപക്ഷ ഉയിഗുർ മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര പ്രതിഷേധം ഉയരുന്നതിനിടെ ചൈനയ്ക്ക് പിന്തുണയുമായി പാകിസ്ഥാൻ. അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ തെറ്റായ പ്രചാരണങ്ങൾ നടത്തി ചൈനയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുകയാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിമർശിച്ചു. പല പാശ്ചാത്യ രാജ്യങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ അതെല്ലാം മറച്ച് വച്ച് ചൈനയെ കുറ്റപ്പെടുത്താനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ചൈനയും പാകിസ്ഥാനും തമ്മിൽ ദൃഢമായ ബന്ധമാണ് ഉള്ളത് എന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദി ദിനത്തിത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം