spain-euro

സെ​​​ന്റ് ​​​പീ​​​റ്റേ​​​ഴ്‌​​​സ്ബ​​​ർ​​​ഗ് ​​​:​​​ ​​​മു​ൻ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​സ്‌​പെ​യി​ൻ​ ​യൂ​റോ​ക​പ്പി​ന്റെ​ ​സെ​മി​ ​ഫൈ​ന​ലി​ൽ​ ​ക​ട​ന്നു.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ആ​ദ്യ​ ​ക്വാ​ർ​ട്ട​റി​ൽ​ ​സ്വി​റ്റ്സ​ർ​ലാ​ൻ​ഡി​നെ​ ​പെ​നാ​ൽ​റ്റി​ ​ഷൂ​ട്ടൗ​ട്ടി​ൽ​ ​വീ​ഴ്ത്തി​യാ​ണ് ​സ്‌​പെ​യി​ൻ​ ​ഇ​ത്ത​വ​ണ​ ​സെ​മി​ ​ഉ​റ​പ്പി​ക്കു​ന്ന​ ​ആ​ദ്യ​ ​ടീ​മാ​യ​ത്.​ ​നി​ശ്ചി​ത​ ​സ​മ​യ​ത്തും​ ​എ​ക്സ്ട്രാ​ ​ടൈ​മി​ലും​ ​ഇ​രു​ടീ​മും​ 1​-1​ന് ​സ​മ​നി​ല​ ​പാ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​മ​ത്സ​രം​ ​ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് ​നീ​ണ്ട​ത്.​ ​ഷൂ​ട്ടൗ​ട്ടി​ൽ​ 3​-1​നാ​ണ് ​സ്‌​പെ​യി​നി​ന്റെ​ ​വി​ജ​യം.​ ​സ്‌​പെ​യി​നി​ന്റെ​ ​ആ​ദ്യ​ ​കി​ക്കെ​ടു​ത്ത​ ​ബു​സ്‌ക​റ്റ്സി​ന് ​പി​ഴ​യ്ക്കു​ക​യും​ ​റോ​ഡ്രി​യു​ടെ​ ​കി​ക്ക് ​സ്വി​സ് ​ഗോ​ളി​ ​യാ​ൻ​ ​സോ​മ്മ​ർ​ ​സേ​വ് ​ചെ​യ്യു​ക​യും​ ​ചെ​യ്ത​പ്പോ​ൾ​ ​ഓ​ൾ​മോ​യും​ ​​മൊ​റേ​ന​യും​ ​​ ​ഒ​യ​ർ​സ്വ​ബാ​ലും​ ​കൃ​ത്യ​മാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട് ​അ​വ​ർ​ക്ക് ​ജ​യം​ ​സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സ്വി​റ്റ്‌​സ​ർ​ലാ​ൻ​ഡി​ന്റെ​ ​സ്കാ​റി​ന്റേ​യു​ം അ​ക്കു​ഞ്ചി​യു​ടേ​യും​ ​ഷോ​ട്ട് ​സ്പാ​നി​ഷ് ​ഗോ​ളി​ ​ഉ​നെ​യ് ​സി​മോ​ൺ​ ​സേ​വ് ​ചെ​യ്ത​പ്പോ​ൾ​ ​വ​ർ​ഗാ​സി​ന്റെ​ ​ഷോ​ട്ട് ​ക്രോ​സ് ​ബാ​റി​ന് ​മു​ക​ളി​ലൂ​ടെ​ ​പ​റ​ന്നു.​ ഗ​ർ​വാ​നോ​വി​ച്ചി​ന് ​മാ​ത്ര​മാ​ണ് ​ല​ക്ഷ്യം​ ​കാ​ണാ​നാ​യ​ത്.
നി​ശ്ചി​ത​ ​സ​മ​യ​ത്ത് ​ആദ്യപകുതിയിൽ സ്വി​സ് ​താ​രം​ ​സാ​ക്ക​റി​യ​യു​ടെ​ ​സെ​ൽ​ഫ് ​ഗോ​ളി​ലാ​ണ് ​സ്പെ​യി​ൻ​ ​ലീ​ഡെ​ടു​ത്ത​ത്.​ ​എ​ന്നാ​ൽ​ ​ഷ​ർ​ദ്ദാ​ൻ​ ​ഷാ​ക്കീ​രി​ ​നേ​ടി​യ​ ​ഗോ​ളി​ൽ​ ​സ്വി​സ് ​പ​ട​ ​സ​മ​നി​ല​യി​ൽ​ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.​ 77​-ാം​ ​മി​നി​ട്ടി​ൽ​ ​റെ​മോ​ ​ഫ്രൂ​ള​ർ​ ​ചു​വ​പ്പ് ​കാ​ർ​ഡ് ​ക​ണ്ട് ​പു​റ​ത്താ​യ​തി​നാ​ൽ​ ​പ​ത്ത് ​പേ​രു​മാ​യാ​ണ് ​സ്വി​റ്റ്സ​ർ​ല​ാൻ​ഡ് ​മ​ത്സ​രം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.
ക​ളി​തു​ട​ങ്ങി​ ​​​ ​​​എ​​​ട്ടാം​​​ ​​​മി​​​നി​​​ട്ടി​​​ൽ​​​ ​​​ത​​​ന്നെ​​​ ​​​സ്പെ​​​യി​​​ൻ​​​ ​​​സ്കോ​​​ർ​​​ ​​​ചെ​​​യ്തു.​​​ ​​​കോ​​​ർ​​​ണ​​​ർ​​​ ​​​കി​​​ക്കി​​​ൽ​​​ ​​​നി​​​ന്നാ​​​ണ് ​​​ഗോ​​​ളി​​​ന്റെ​​​ ​​​പി​​​റ​​​വി.​​​ ​​​കോ​​​ക്കെ​​​യെ​​​ടു​​​ത്ത​​​ ​​​കോ​​​ർ​​​ണ​​​ർ​​​ ​​​കി​​​ക്ക് ​​​ജോ​​​ർ​​​ഡി​​​ ​​​ആ​​​ൽ​​​ബ​​​യി​​​ലേ​​​ക്ക്.​​​ ​​​ആ​​​ൽ​​​ബ​​​യു​​​ടെ​​​ ​​​ലോം​​​ഗ് ​​​റേ​​​ഞ്ച​​​ർ​​​ ​​​സ്വി​​​സ് ​​​താ​​​രം​​​ ​​​സാ​​​ക്ക​​​റി​​​യ​​​യു​​​ടെ​​​ ​​​കാ​​​ലി​​​ൽ​​​ ​​​ത​​​ട്ടി​​​ ​​​വ​​​ല​​​കു​​​ലു​ക്കി.​
​​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​ക​ളി​യു​ടെ​ ​ഗി​യ​ർ​ ​മാ​റ്റി​യ​ ​സ്വി​റ്റ്‌​സ​ർ​ലാ​ൻ​ഡി​നെ​യാ​ണ് ​ക​ള​ത്തി​ൽ​ക്ക​ണ്ട​ത്.​ ​ഷാ​ക്കീ​രി​യു​ടേ​യും​ ​സ്റ്റീ​വ​ൻ​ ​സ്യൂ​ബ​റു​ടേ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്വി​സ് ​പ​ട​ ​സ്പാ​നി​ഷ് ​ഗോ​ൾ​ ​മു​ഖ​ത്തേ​ക്ക് ​ആ​ക്ര​മി​ച്ച് ​ക​യ​റി.​ ​തു​ട​ക്ക​ത്തി​ലെ​ ​പ​ത​ർ​ച്ച​യ്ക്ക് ​ശേ​ഷം​ ​സ്‌​പെ​യി​നും​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​മെ​ന​ഞ്ഞെ​ടു​ത്തു.​ ​എ​ന്നാ​ൽ​ ​അ​റു​പ​ത്തി​യെ​ട്ടാം​ ​മി​നി​ട്ടി​ൽ​ ​സ്യൂ​ബ​റു​ടെ​ ​ത​ക​ർ​പ്പ​ൻ​ ​പാ​സി​ൽ​ ​നി​ന്ന് ​ഷാ​ക്കീ​രി​ ​സ്വി​റ്റ്‌​സ​ർ​ലാ​ൻ​ഡി​ന് ​സ​മ​നി​ല​ ​സ​മ്മാ​നി​ച്ചു.​ ​തു​ട​ർ​ന്ന് ​ഗോ​ളി​നാ​യി​ ​സ്പെ​യി​ൻ​ ​കി​ണ​ഞ്ഞു​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​സ്വി​സ് ​പ്ര​തി​രോ​ധ​വും​ ​ഗോ​ളി​ ​സോ​മ്മ​റും​ ​വി​ല​ങ്ങ് ​ത​ടി​യാ​യി.​ ​എ​ക്സ്ട്രാ​ ​ടൈ​മി​ലു​ൾ​പ്പെ​ടെ​ ​സ്പെയിനിന്റെ ഗോ​ളെ​ന്നു​റ​ച്ച് ​അ​ര​ഡ​സ​നോ​ളം​ ​ശ്രമങ്ങൾ സ്വിസ് ഗോളി​ ​സോ​മ്മ​ർ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി.
​കഴിഞ്ഞ മത്സരങ്ങളിൽ ര​​​ണ്ട് ​​​മ​​​ഞ്ഞ​​​ക്കാ​​​ർ​​​ഡ് ​​​ക​​​ണ്ട​​​തി​​​നാ​​​ൽ​​​ ​​​ഗ്രാ​​​നി​​​റ്റ് ​​​ഷാ​​​ക്ക​​​യ്ക്ക് ​​​ക​​​ളി​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​യാ​​​തി​​​രു​​​ന്ന​​​ത് സ്വി​​​സ് ​​​ടീമിന് തിരിച്ചടിയായി.