fff

മാലി : ഇന്ത്യയിൽ നിന്നെത്തുന്നവർക്കുള്ള യാത്രാ വിലക്ക് നീക്കി മാലിദ്വീപ്. ജൂലായ് 15 മുതലാണ് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് മാലിദ്വീപിലേക്ക് പ്രവേശനം അനുവദിക്കുന്നത്. മാലിദ്വീപിലേക്ക് പോകുന്നവരുടെ കൈവശം നിര്‍ബന്ധമായും ആര്‍.ടി.പി.സി.ആര്‍ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ഫലം ഉണ്ടായിരിക്കേണ്ടതാണ്.

മാലിദ്വീപ് സര്‍ക്കാര്‍ പ്രതിനിധികള്‍ പ്രസ് കോണ്‍ഫറന്‍സിനിടെയാണ് ഇക്കാര്യം അറിയിച്ചത്. വര്‍ക്ക് വിസയുള്ളവര്‍ക്ക് ജൂലായ് ഒന്നുമുതല്‍ മാലിദ്വീപിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇവർക്ക് ക്വാറന്റൈൻ നിർബന്ധമാണ്.

ഇന്ത്യയിൽ കൊവിഡ്​ രണ്ടാം തരംഗം രൂക്ഷമായതോടെയാണ് മാലിദ്വീപിലേക്ക് സന്ദർശകരെ വിലക്കിയത്. ഇന്ത്യയിൽ കൊവിഡ് കേസുകൾ കുറഞ്ഞതോടെയാണ്​ വീണ്ടും അതിർത്തി തുറക്കുന്നത്​. ഈ വർഷം ആദ്യം മുതൽ നാല്​ ലക്ഷം വിനോദ സഞ്ചാരികളാണ് മാലിദ്വീപ്​ സന്ദർശിച്ചത്​. റഷ്യക്കാരാണ്​ മാലിദ്വീപ് സന്ദർശിക്കാനെത്തുന്നവരിൽ ഏറെയും.