കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുപോയി. അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തും.പുലച്ചെ 3.30ഓടെയാണ് കൊച്ചിയിൽ നിന്ന് കസ്റ്റംസ് സംഘം പുറപ്പെട്ടത്.
ഫോൺ പുഴയിലെറിഞ്ഞുവെന്ന അർജുന്റെ മൊഴിയിലും തെളിവെടുപ്പ് നടത്തും. കേസിൽ അർജുൻ ആയങ്കി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് കസ്റ്റംസിന്റെ കസ്റ്റഡിയിൽ ഉള്ളത്. അർജുന്റെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കും.
അതേസമയം കരിപ്പൂർ സ്വർണക്കവർച്ച കേസിൽ അറ് പേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശികളാണ് അറസ്റ്റിലായത്. മുഖ്യപ്രതി സൂഫിയാനുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് സൂചന. കേസിൽ പതിനാറ് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.