ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലം പുറത്തുവിട്ട് നിർമ്മാതാക്കളായ ഭാരത് ബയോടെക്. വാക്സിൻ 77.8 ശതമാനം ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പതിനെട്ട് മുതൽ തൊണ്ണൂറ്റിയെട്ട് വയസുവരെയുള്ള 25,800 പേരിലാണ് അവസാനഘട്ട പരീക്ഷണം നടത്തിയത്. ഡെൽറ്റ വകഭേദം തടയുന്നതിൽ കൊവാക്സിൻ 65 ശതമാനവും, ആശുപത്രി ചികിത്സ ഒഴിവാക്കുന്നതിൽ 93ശതമാനവും ഫലപ്രദമാണെന്നാണ് പരീക്ഷണ ഫലത്തിൽ പറയുന്നത്.
COVAXIN® Proven SAFE in India's Largest Efficacy Trial. Final Phase-3 Pre-Print Data Published on https://t.co/JJh9n3aB6V pic.twitter.com/AhnEg56vFN
— BharatBiotech (@BharatBiotech) July 2, 2021
ക്ലിനിക്കൽ ട്രയൽ പൂർത്തിയാകും മുമ്പ് പൊതുജന താത്പര്യാർത്ഥം നിയന്ത്രണങ്ങളോടെ കൊവാക്സിൻ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത് വിവാദമായിരുന്നു. കൊവാക്സിൻ സുരക്ഷിതമല്ലെന്ന അഭ്യൂഹങ്ങളെ തുടർന്ന് ബഹിഷ്കരിക്കാൻ പ്രതിപക്ഷ കക്ഷികൾ അടക്കം മുൻപ് ആഹ്വാനം ചെയ്തിരുന്നു.