കൊല്ലം:ഉത്ര വധക്കേസിൽ അന്തിമ വാദം തുടങ്ങി. കേസിലെ പ്രതിയായ സൂരജിനെതിരെ ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ് പ്രോസിക്യൂഷന്റെ വാദം. ഉത്രയുടേത് കൊലപാതകമെന്ന് സൂചിപ്പിക്കുന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
അപൂർവങ്ങളിൽ അപൂർവമായ കേസായി ഉത്ര കൊലക്കേസ് പരിഗണിക്കണമെന്നും, സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയാണ് ഭർത്താവ് സൂരജ് ക്രൂരകൃത്യം നടത്തിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.ജൂലായ് അവസാന വാരത്തോടെ കേസിൽ വിധി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
2020 മേയിൽ ആണ് അഞ്ചൽ സ്വദേശി ഉത്ര പാമ്പ് കടിയേറ്റ് മരിച്ചത്. യുവതിയുടെ മരണശേഷം സൂരജിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സൂരജ് പാമ്പുപിടിത്തക്കാരനിൽ നിന്ന് വാങ്ങിയ മൂർഖൻ പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിക്കുകയായിരുന്നു.