murder-case

കൊച്ചി:എറണാകുളം ഉദയംപേരൂരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. ഉദയംപേരൂർ എംഎൽഎ റോഡിൽ സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്. പിതാവ് മണിയനെ പൊലീസ് അറസ്റ്റ് ചെയ്തു.മകന്റെ മർദനം സഹിക്കാൻ കഴിയാതെയാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. മദ്യപിച്ച് ഇരുവരും വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് അയൽവാസികൾ പറഞ്ഞു.