crime-branch

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന സ്വർണക്കടത്തുകളില്‍ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്വർണ കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി, കെ വി സന്തോഷ് കുമാറാണ് കേസ് അന്വേഷിക്കുക.

സ്വർണം നഷ്‌ടമായവരോ മർദ്ദനമേറ്റവരോ പരാതി നൽകാൻ മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. മോഷണം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മുമ്പ് നടന്നിട്ടുളള തട്ടിക്കൊണ്ടുപോകലും അനുബന്ധ കുറ്റകൃത്യങ്ങളും സമഗ്രമായി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണത്തിന്‍റെ ഭാഗമാകുമെന്നാണ് വിവരം.