tiger

പാലക്കാട്: പാലക്കാട് ടാപ്പിംഗ് തൊഴിലാളിക്ക് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു. എടത്തനാട്ടുകര ഉപ്പുകുളം സ്വദേശി ഹുസൈനാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

കടുവയുടെ പിടിയില്‍ നിന്നും അത്ഭുതകരമായാണ് ഇയാള്‍ രക്ഷപ്പെട്ടത്. ആശുപത്രിയിൽ ചികിത്സലയിലുളള ഹുസൈന്‍റെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്‌ടർമാർ അറിയിച്ചു.

ഈ പ്രദേശത്ത് നേരത്തെ നിരവധി തവണ കടുവയെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. നിരവധി പേരുടെ വളർത്തു നായ്‌കളേയും പശുക്കളേയും ആടുകളേയുമെല്ലാം കടുവ പിടിച്ചിട്ടുണ്ട്. എന്നാല്‍ വിവരം അറിയിച്ചിട്ടും വനംവകുപ്പ് അധികൃതര്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.