satheesan

കൊച്ചി: സ്വർണക്കടത്ത് കേസിലെ ക്രിമിനലുകളെ സി പി എമ്മിനും സർക്കാരിനും ഭയമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിമിനലുകളെ പാർട്ടി ഉപയോഗപ്പെടുത്തിയിരുന്നു. നടപടിയെടുത്താൽ പാർട്ടിയെ ഇവ൪ പ്രതിരോധത്തിലാക്കുമെന്ന് സി പി എമ്മിന് അറിയാമെന്നും സതീശൻ പറഞ്ഞു.

ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് നിയമം അനുസരിക്കാൻ ബാദ്ധ്യതയുണ്ട്. ഏപ്രിൽ മൂന്നിന് നടന്ന സംഭവത്തിൽ മൂന്നാം മാസത്തിലാണ് നോട്ടീസ് പോലും നൽകുന്നത്. ഹാജരാകില്ലെന്ന കെ സുരേന്ദ്രന്‍റെ തീരുമാനം അ൦ഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മരണവുമായി ബന്ധപ്പെട്ട് ഇതുവരെ സർക്കാർ വിവരങ്ങൾ മറച്ചുവച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം. ഐ സി എം ആർ നി൪ദേശപ്രകാരമല്ല കൊവിഡ് മരണം സംസ്ഥാനത്ത് തീരുമാനിച്ചിരുന്നത്. ഒന്നാം തരംഗത്തിലെയും രണ്ടാം തരംഗത്തിലെയും മരണക്കണക്കുകൾ പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പത്ത് ദിവസത്തിനുള്ളിൽ കളക്‌ടർമാ൪ വിചാരിച്ചാൽ യഥാ൪ത്ഥ പട്ടിക പുറത്ത് വിടാനാകും. കൊവിഡ് മരണവുമായി ബന്ധപ്പെട്ട പരാതി ആർക്ക് നൽകണമെന്ന് പോലും സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും സതീശൻ പറഞ്ഞു.

ആലങ്ങാട്ടെ യുവതിക്കെതിരായ സ്ത്രീധന പീഡനത്തിൽ പൊലീസ് ഇടപെട്ടില്ല. മിസ്കോളിൽ നടപടിയെടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മറുപടി പറയണം. സ്ത്രീധന പീഡനം ശക്തമായ നടപടികൾ ഉണ്ടായാല്ലേ അവസാനിക്കൂ. പ്രതിപക്ഷം മകൾക്കൊപ്പം ക്യാമ്പയിൻ ഊ൪ജ്ജിതമാ​​​​​​​ക്കും. യുവജന, മഹിളാ സംഘടനകൾ ഇത് ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.