ന്യൂഡൽഹി: 2008ലെ മാലേഗാവ് ബോംബ് സ്ഫോടനകേസ് പ്രതിയായ ബി ജെ പി എം പി പ്രഗ്യാ താക്കൂർ ബാസ്ക്കറ്റ് ബാൾ കളിക്കുന്ന വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാണ്. ആരോഗ്യനില തീരെ മോശമായതിനാൽ എൻ ഐ എ പ്രത്യേക കോടതി 2017 ൽ പ്രഗ്യാ താക്കൂറിന് ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ ആരോഗ്യനില തീരെ വഷളാകുകയും ശ്വാസംമുട്ട് അനുഭവപ്പെടുന്നതായി പരാതിപ്പെടുകയും ചെയ്തതിനാൽ പ്രഗ്യാ താക്കൂറിനെ മുംബയിൽ നിന്ന് വിമാനമാർഗം ഡൽഹിയിൽ എത്തിച്ചിരുന്നു. അതിനു മുമ്പ് ഫെബ്രുവരിയിൽ ഇതേ രോഗലക്ഷണങ്ങളെ തുടർന്ന് എം പിയെ ഡൽഹി എയിംസിൽ അഡ്മിറ്റ് ചെയ്തിരുന്നു. എന്നാൽ ഇന്നലെ മുതൽ പ്രചരിക്കുന്ന വീഡിയോയിൽ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിന്റെ യാതൊരു ലക്ഷണവും ബി ജെ പി നേതാവിൽ കാണുന്നില്ല.
അനായാസമായി പന്ത് ഡ്രിബിൾ ചെയ്തു വന്ന് ഡങ്ക് ചെയ്യുന്ന പ്രഗ്യാ താക്കൂറാണോ കുറച്ചു ദിവസം മുമ്പ് വരെ വീൽചെയറിൽ സഞ്ചരിച്ചിരുന്നതെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് നരേന്ദ്ര സലൂജ ട്വീറ്റ് ചെയ്തു. ബി ജെ പി നേതാവിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അവർ എഴുന്നേറ്റ് നടക്കാൻ തുടങ്ങി എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും സലൂജ പറഞ്ഞു.
भोपाल की भाजपा सांसद साध्वी ठाकुर को अभी तक व्हील चेयर पर ही देखा था लेकिन आज उन्हें भोपाल में स्टेडीयम में बास्केट बॉल पर हाथ आज़माते देखा तो बड़ी ख़ुशी हुई…
— Narendra Saluja (@NarendraSaluja) July 1, 2021
अभी तक यही पता था कि किसी चोट के कारण वो ठीक से खड़ी और चल फिर भी नही सकती है…?
ईश्वर उन्हें हमेशा स्वस्थ रखे.. pic.twitter.com/UQrmsXkime