sandhya

തിരുവനന്തപുരം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിനെ കാണാൻ ഫയർഫോഴ്‌സ് മേധാവി ഡോ ബി സന്ധ്യ പൊലീസ് ആസ്ഥാനത്തെത്തി. രാവിലെ 11 മണിയോടെയായിരുന്നു സന്ധ്യ അനിൽകാന്തിനെ കാണാനെത്തിയത്. പുതിയ പൊലീസ് മേധാവിക്ക് പൂച്ചെണ്ട് നൽകി അഭിനന്ദനം അറിയിച്ച ശേഷമാണ് സന്ധ്യ മടങ്ങിയത്.

sandhya

ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് പകരമായി ഡി ജി പി സ്ഥാനത്തേക്ക് അനില്‍ കാന്ത്, ബി സന്ധ്യ, സുദേഷ് കുമാര്‍ എന്നീ മൂന്ന് പേരടങ്ങിയ ചുരുക്കപ്പട്ടികയാണ് യു പി എസ്‌ സി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നത്. ഇതില്‍ നിന്നാണ് അനില്‍ കാന്തിന് നറുക്ക് വീണത്. പട്ടികയിൽ നിന്ന് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് അവസാനം വരെയും പറഞ്ഞുകേട്ട പേരായിരുന്നു സന്ധ്യയുടേത്.

പൊലീസ് മേധാവിയായി സ്ഥാനമേറ്റയുടൻ അനിൽകാന്തിനെ കാണാൻ അന്തിമ പട്ടികയിലുണ്ടായിരുന്നു സുദേഷ് കുമാർ പൊലീസ് ആസ്ഥാനത്ത് എത്തിയിരുന്നു. പൊലീസ് മേധാവിയാകാൻ കഴിയാത്തതിൽ വിഷമമുണ്ടെന്ന് പറഞ്ഞ സുദേഷ് കുമാർ തന്‍റെ എല്ലാ പിന്തുണയും അനിൽകാന്തിനെ അറിയിച്ച ശേഷമാണ് മടങ്ങിയത്. അപ്പോഴും സന്ധ്യ അനിൽകാന്തിനെ കാണാനെത്താത്തത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

sandhya