പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ നടൻ അമീർ ഖാനും കിരൺ റാവുവും വേർപിരിഞ്ഞു. വാർത്താ കുറിപ്പിലൂടെയാണ് ഇരുവരും വിവാഹ മോചന വാർത്ത അറിയിച്ചത്. ഇവർക്ക് ഒരു മകനുണ്ട്.
പുതിയൊരു അദ്ധ്യായത്തിലേക്ക് കടക്കുകയാണ്. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം കുറച്ചുനാളായി ഉണ്ടെന്നും, ഇതാണ് ഉചിതമായ സമയമെന്നും ഇരുവരും വ്യക്തമാക്കി. ദാമ്പത്യ ജീവിതം അവസാനിപ്പിച്ചെങ്കിലും മകൻ ആസാദ് റാവു ഖാന്റെ നല്ല മാതാപിതാക്കളായി തുടരുമെന്ന് അമീറും കിരണും അറിയിച്ചു.
2005ലായിരുന്നു അമീർ ഖാൻ കിരൺ റാവുവിനെ വിവാഹം കഴിച്ചത്. നടന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. നടി റീന ദത്തയാണ് ആദ്യ ഭാര്യ. പതിനാറ് വർഷത്തോളം ഇരുവരും ഒന്നിച്ചു ജീവിച്ചു. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്.