ഒരു സല്യൂട്ട്... തൃശൂർ മണ്ണുത്തിയിൽ അറ്റകുറ്റ പണി പൂർത്തിയായ റോഡ് സന്ദർശിക്കുന്ന കോർപറേഷൻ മേയർ എം.കെ വർഗീസ്. കഴിഞ്ഞ ദിവസം മേയർ ഡ്യൂട്ടിയിലുള്ള പൊലീസുകാർ തന്നെ ബഹുമാനിക്കുന്നില്ലന്നാരോപിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. മാത്രവുമല്ല മേയറുടെ വാഹനം പോകുമ്പോൾ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ കാണാത്ത രീതിയിൽ ഒഴിഞ്ഞുമാറും എന്നും ആരോപിച്ചു.