anil

മുംബയ്: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്മുഖിന്

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ജൂലായ് ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂൺ 26ന് ഹാജരാകണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നെങ്കിലും കൊവിഡ് ബാധിച്ചിരുന്നതിനാൽ

അദ്ദേഹം ഹാജരായിരുന്നില്ല. ഇ.ഡിയോട് എട്ട് ദിവസം ദേശ്മുഖിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിസങ്ങളില്‍ ഇ.ഡി ദേശ്മുഖിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, ദേശ്മുഖിന്റെ അനുയായികളായ സഞ്ജീവ് പലണ്ടേയുടേയും കുന്തൻ ഷിൻഡേയുേടയും കസ്റ്റഡി കാലാവധി ജൂലായ് ആറിന് അവസാനിക്കും.