ബാബു ആന്‍റണി കേന്ദ്രകഥാപാത്രമാകുന്ന പവർ സ്റ്റാറിന് ശേഷം ദിലീപിനെ നായകനായി ഒമർ ലുലു സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രമാണ് അംബാനി. ഔദ്യോഗികമായ പ്രഖ്യാപനമല്ലെങ്കിലും ദിലീപുമായുളള സിനിമ തന്‍റെ ആഗ്രഹമാണെന്നും സിനിമ നടക്കാൻ നൂറ് ശതമാനം താൻ പരിശ്രമിക്കുമെന്നും ഒമർ ലുലു ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
ദിലീപ് ചിത്രത്തിന്‍റെ തിരക്കഥയെഴുതുന്നത് അപൂർവരാഗവും 2 കൺട്രീസും എഴുതിയ നജീംകോയ ആയിരിക്കുമെന്ന പോസ്റ്റുമായാണ് ഒമർ ലുലു ഇന്ന് ഫേസ്ബുക്കിലെത്തിയത്. എന്നാൽ പോസ്റ്റിന് താഴെ സംവിധായകനെ പ്രകോപിപ്പിക്കുന്ന ഒരു കമന്‍റുമായെത്തിയ വ്യക്തിയോട് അതിരൂക്ഷമായ ഭാഷയിലാണ് ഒമർ പ്രതികരിച്ചത്.
പച്ച മലയാളത്തിൽ നല്ല മുട്ടൻ തെറിയാണ് ഒമർ ലുലു ഇയാൾക്കെതിരെ നടത്തിയിരിക്കുന്നത്. പടം പൊട്ടുമെന്നും വിധി വന്ന് ദിലീപ് ജയലിൽ ആയാൽ കുറച്ചൂടെ വ്യൂസ് കിട്ടുമെന്നും പിന്നെ ഡബ്ബ് ചെയ്‌ത് പടം യൂട്യൂബിൽ ഇട്ടാൽ മതിയെന്നുമായിരുന്നു ഒമറിനെ കൊണ്ട് തെറി വിളിക്കാൻ ഇടയാക്കിയ കമന്‍റ്. എന്തായാലും ഒമറിന്‍റെ തെറിവിളി നിമിഷങ്ങൾക്കകം വയറലായി മാറിയിരിക്കുകയാണ്.