അഹമ്മദാബാദ്: ഗുജറാത്തിലെ ചൂതാട്ട-മദ്യവിരുന്ന് കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ ബി.ജെ.പി എം.എൽ.എ കേസരി സിംഗ് സോളങ്കി അറസ്റ്റിൽ. പാഞ്ച്മഹൽ ജില്ലയിലെ ഹലോളിൽ ഒരു റിസോർട്ടിലാണ് വ്യാഴാഴ്ച രാത്രി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. ഏഴ് സ്ത്രീകളും നാല് നേപ്പാൾ സ്വദേശികളുമുൾപ്പെടെ മറ്റ് 25 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികളില്‍ നിന്ന് മദ്യക്കുപ്പികൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ആറു കുപ്പി വിദേശമദ്യവും എട്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച ഉച്ചയോടെ സോളങ്കി ഏഴ് സ്ത്രീകളോടൊപ്പമാണ് റിസോർട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.