v

മുംബയ്: സ്​റ്റെർലിംഗ്​ ബയോടെക് കേസിൽ നടന്മാരായ ഡിനോ ​മോറിയ, സഞ്​ജയ്​ ഖാൻ, ഡി.ജെ അഖിൽ, അന്തരിച്ച കോൺഗ്രസ് നേതാവ് അഹമദ്​ പ​ട്ടേലിന്റെ മരുമകൻ ഇർഫാൻ സിദ്ധിഖി എന്നിവരുടെ എട്ട്​​ കോടിയിലധികം രൂപ മൂല്യം വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സഹോദരന്മാരായ ചേതൻ സന്ദേശര , നിതിൻ സന്ദേശര എന്നിവരു​ടെ ഉടമസ്ഥതയിലുള്ള സ്റ്റെർലിംഗ് ബയോടെക് കമ്പനിയ്ക്കെതിരെ 2017ൽ സി.ബി.ഐ കേസെടുത്തിരുന്നു. ചേതനും നിതിനും 8100 കോടിയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ടിരുന്നു. ഇവരുമായി ബന്ധമുണ്ടെന്ന ആരോപണ​ത്തെ തുടർന്ന് കഴിഞ്ഞ വർഷം ഇ.ഡി പട്ടേലിന്റെ വസതിയിൽ പരിശോധന നടത്തിയിരുന്നു.

അഖിലിന്​ നിതിൻ​ 12.54 കോടി രൂപയും ഇർഫാന്​ 3.51 കോടി രൂപയും ഡിനോ മോറിയക്ക്​ 1.4കോടി രൂപയും നൽകിയെന്ന് ഇ.ഡി പറഞ്ഞു. ഈ ഇടപാടുകൾ കുറ്റകരമായതിനാലാണ്​ ഇവരുടെ സ്വത്തുക്കൾ​ കണ്ടുകെട്ടിയത്.

ചേതനും നിതിനും നൈജീരിയയിൽ ഉണ്ടെന്നാണ്​ വിവരം. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്​ അന്വേഷണ സംഘം.