ടോക്കിയോ: ശക്തമായ മഴയെ തുടർന്ന് ജപ്പാൻ തലസ്ഥാനമായ ടോക്കിയോയ്ക്കടുത്ത് അതാമിയുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ 2 പേർ മരിച്ചു. 20 പേരെ കാണാതായി. അപകടത്തെ തുടർന്ന് നിരവധി വീടുകൾ മണ്ണിനടിയിലായിട്ടുണ്ട്.
കൂടുതൽ പേർ മണ്ണിനടിയിൽ പെട്ടിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം ഊർജ്ജിതമായി തുടരുന്നുണ്ട്. സൈന്യവും കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കനത്ത മഴയ്ക്ക് ശമനമില്ലാത്തത് രക്ഷാ പ്രവർത്തനം ദുഷ്കരമാക്കുന്നതായാണ് സൂചന.
കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് മഴ നിർത്താതെ പെയ്യുകയാണ്.