election

ലക്നൗ: ഉത്തർപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണപക്ഷമായ ബി.ജെ.പിയ്ക്ക് വൻ വിജയം. 75 സീറ്റിൽ 67ലും ബി.ജെ.പി വിജയിച്ചു. പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയ്ക്ക് കേവലം ആറ് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഇന്നലെ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെയാണ് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിന് സീറ്റൊന്നും നേടാനായില്ല.2016ൽ നടന്ന തിരഞ്ഞെടുപ്പിൽ എസ്.പി 60 സീറ്റുകൾ നേടിയിരുന്നു.

22 ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്മാ‌‌ർ എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിൽ 21 പേ‌ർ ബി.ജെ.പി അംഗങ്ങളും ഒരാൾ എസ്.പി അംഗവുമാണ്. അടുത്ത വ‌ർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രദേശിക തിരഞ്ഞെടുപ്പിന് രാഷ്ട്രീയ വിദഗ്ദ്ധ‌ർ വൻ പ്രാധാന്യമാണ് നൽകിയത്. അതേസമയം, സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി അധികാരം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്തെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.