ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രയോജനകരമാണ് അഗസ്തിച്ചീര, വെജിറ്റഹിൾ ഹമ്മിംഗ്ബേർഡ് എന്നിങ്ങനെ വിളിക്കുന്ന അഗത്തിച്ചീര. പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു കുറ്റിമരമായ ഇതിൽ വെളുപ്പ്, ചുവപ്പ് നിറങ്ങളിലുള്ള പൂക്കളുണ്ട്. ഇതിന്റെ ഇലകളും പൂക്കളും വിത്തുകളും പാകം ചെയ്യാനായി ഉപയോഗിക്കാവുന്നതാണ്. ധാരാളം കാത്സ്യം, ഇരുമ്പ്, ഫോസ്‍ഫറസ്, ജീവകം എ, ബി, സി എന്നിവയിതിൽ അടങ്ങിയിട്ടുണ്ട്. അഗത്തിച്ചീരയുടെ ഇലയിൽ നാരുകളുടെ അളവ് കൂടുതലായതിനാൽ മലബന്ധം ഇല്ലാതാക്കുന്നു. ഇല പിഴിഞ്ഞെടുത്ത നീര് നീർക്കെട്ടിന് പരിഹാരമാണ്. റൈബോഫ്ളേവിൻ അടങ്ങിയിരിക്കുന്നതിനാൽ ഇല പിഴിഞ്ഞ് വേദനയുള്ള ഭാഗത്ത് പുരട്ടി ആവിപിടിച്ചാൽ തലവേദനക്കും മൈഗ്രേനും വേഗത്തിൽ ആശ്വാസം ലഭിക്കും. പ്രമേഹം നിയന്ത്രിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അഗത്തിച്ചീരയുടെ പൂക്കൾ തോരൻ വെച്ച് കഴിക്കാവുന്നതാണ്.