pv-anwar

മലപ്പുറം: നിവേദനം നല്‍കാനെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ താൻ നാട്ടിലില്ലെന്നറിഞ്ഞതോടെ എം.എല്‍.എ ഓഫീസിലെ ചുവരില്‍ നിവേദനം ഒട്ടിച്ച് പ്രതിഷേധിച്ചെന്ന വാർത്തകളിൽ പ്രതികരണവുമായി പി.വി. അൻവർ. നിലമ്പൂർ എം.എൽ.എ ഓഫീസുമായി ബന്ധപ്പെട്ട്‌ ആറ് സ്റ്റാഫുകൾ പ്രവർത്തിക്കുന്നുണ്ട്‌. ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഓഫീസ്‌ രാവിലെ തന്നെ പ്രവർത്തനം ആരംഭിക്കാറുണ്ടെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. നേരേ വയനാട്‌ എം.പിയുടെ ഓഫീസിൽ പോകണം.അദ്ദേഹം 24*7 സേവനവുമായി കണ്ണിൽ എണ്ണയൊഴിച്ച്‌ നേരിൽ അവിടെ ഇരുപ്പുണ്ട്‌. ഒരു നിവേദനം അവിടെയും കൊടുക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

പി.വി. അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

1.Avva
2.Acetamide
3.Synomax
4.APDROPS DM
5.Biflace,Cellumox(Steroids)

അന്ധത ചികിത്സയ്ക്കുള്ള ചില മരുന്നുകളാണ്.മിക്കവാറും എല്ലാ മെഡിക്കൽ സ്റ്റോറുകളിലും കിട്ടും. നിലമ്പൂരിലെ ചില ഇത്തിൾ കണ്ണികൾക്ക്‌ സജസ്റ്റ്‌ ചെയ്യുന്നു.

നിലമ്പൂർ എം.എൽ.എ ഓഫീസുമായി ബന്ധപ്പെട്ട്‌ 6 സ്റ്റാഫുകൾ പ്രവർത്തിക്കുന്നുണ്ട്‌.ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഓഫീസ്‌ രാവിലെ തന്നെ പ്രവർത്തനം ആരംഭിക്കാറുണ്ട്‌.ഇന്നലെയും ആർ.പി ഫൗണ്ടേഷന്റെ സഹായവിതരണവുമായി ബന്ധപ്പെട്ട്‌ നൂറോളം ആളുകൾ ഓഫീസിൽ എത്തി അവരുടെ സാക്ഷ്യപത്രവുമായി മടങ്ങിയിരുന്നു. അതിനിടയിൽ ഓഫീസിന്റെ മുറ്റത്തെത്തി,നിവേദനം ഏറ്റുവാങ്ങാൻ ആരെയും കാണാത്തതിനാൽ എം.എൽ.എ ഓഫീസിന്റെ ബോർഡിൽ ഒരു നിവേദനം ഒട്ടിച്ച്‌ അന്ധരായ ഒരുകൂട്ടം മടങ്ങിയത്രേ!

അവർക്കുള്ളതാണ് മുകളിൽ പറഞ്ഞിരിക്കുന്ന മരുന്നുകൾ.കണ്ണിൽ നിറച്ച്‌ കുരുക്കളാണ്.അതിൽ കുറച്ചെണ്ണം വല്ലാതെ പൊട്ടി ഒലിക്കുന്നുമുണ്ട്‌. കണ്ണൊക്കെ ശരിയാകുമ്പോൾ നേരേ വയനാട്‌ എം.പിയുടെ ഓഫീസിൽ പോകണം. അദ്ദേഹം 24*7 സേവനവുമായി കണ്ണിൽ എണ്ണയൊഴിച്ച്‌ നേരിൽ അവിടെ ഇരുപ്പുണ്ട്‌.ഒരു നിവേദനം അവിടെയും കൊടുക്കണം.പി.വി.അൻവറൊക്കെ ചമ്മി പോകട്ടേ...