ll

ലക്നൗ : ഉത്തർപ്രദേശിൽ നടന്ന ജില്ലാ പഞ്ചായത്ത് ചെയർമാൻ തിരഞ്ഞെടുപ്പിൽ വൻമുന്നേറ്റവുമായി ബി.ജെ.പി. 75 ൽ 65 ഇടത്തും അദ്ധ്യക്ഷസ്ഥാനം ബി.ജെ.പി പിടിച്ചെടുത്തു. സമാജ് വാദി പാർട്ടി ആറും, മറ്റുള്ളവർ നാലും അദ്ധ്യക്ഷ സ്ഥാനം നേടി. കോൺഗ്രസിനാകട്ടെ ഒരു സീറ്റും നേടാനായില്ല.. ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ച അംഗങ്ങളാണ് അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നത്.

75 സീറ്റിൽ 21 ബി.ജെ.പി ചെയർമാന്മാരും ഒരു എസ്.പി ചെയർമാനുമടക്കം 22 പേർ നേരത്തെ എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ടിരുന്നു. അവശേഷിക്കുന്ന 53 സീറ്റുകളിലേക്ക് ശനിയാഴ്ച്ച നടന്ന തിരഞ്ഞൈടുപ്പിലാണ് ബി.ജെ.പി നേട്ടം കൊയ്തത്. നാല് ഘട്ടങ്ങളിലായി നടന്ന ഉത്തർപ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ മാസമാണ് സമാപിച്ചത്. ഇതിൽ ബി.ജെപിയും എസ്.പിയും ഒപ്പത്തിനൊപ്പമായിരുന്നു. 2016ൽ നടന്ന ജില്ലാ പഞ്ചായത്ത് ചെയർമാൻ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി 60 സീറ്റുകളായിരുന്നു സ്വന്തമാക്കിയിരുന്നത്. അതേസമയം ഭരണസംവിധാനങ്ങൾ ഉപയോഗിച്ച് ബി.ജെ.പി തിരഞ്ഞൈടുപ്പ് അട്ടിമറിച്ചെന്നാരോപിച്ച് അഖിലേഷ് യാദവ് രംഗത്തെത്തി.