കണ്ണൂർ: വിമാനത്താവളത്തിൽനിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. വിമാനത്താവളത്തിനുള്ളിൽ മാലിന്യങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കരിപ്പൂർ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിനാണ് കണ്ണൂരിൽ സ്വർണമെത്തിയ വിവരം ലഭിച്ചത്. സ്വര്‍ണത്തിന്റെ ഉറവിടം സംബന്ധിച്ച് എയര്‍ കസ്റ്റംസ് അധികൃതര്‍ പരിശോധന തുടരുകയാണ്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷ്ണർ ഇ. വികാസിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.