travancore-sugars

തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് ഡ്രൈവർമാർ ചോർത്തിവിറ്റ സംഭവത്തിൽ പങ്കില്ലെന്ന് കരാറുകാർ പൊലീസിൽ മൊഴിനൽകി. കഴിഞ്ഞ ആറുമാസമായി ട്രാവൻകൂർ ഷുഗേഴ്‌സിൽ സ്പിരിറ്റ് എത്തിക്കുന്ന കരാറുകാരായ എറണാകുളം കേറ്റ് ട്രാൻസ്പോർട്ടിംഗ് കമ്പനി ഉടമ എറണാകുളം സ്വദേശി തോംസി, ടാങ്കറുകളുടെ ഉടമ പറവൂർ സ്വദേശി ഷാജി എന്നിവരെയാണ് ഇന്നലെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. കരാർപ്രകാരം 1.15 ലക്ഷം ലിറ്റ‌ർ സ്പിരിറ്റാണ് ഒടുവിൽ എത്തിക്കേണ്ടിയിരുന്നത്. ഇതിന് 57 ലക്ഷം രൂപ ചെലവായി.

സ്പിരിറ്റ് ട്രാവൻകൂർ ഷുഗേഴ്‌സിൽ എത്തിച്ചശേഷം സാമ്പിൾ തിരുവനന്തപുരത്തെ ലാബിൽ പരിശോധിച്ച് ഉറപ്പാക്കിയശേഷമാണ് പണം നൽകുന്നത്. തങ്ങൾ വിലനൽകി വാങ്ങിയ സ്പിരിറ്റാണ് ടാങ്കർ ഡ്രൈവർമാർ ചോർത്തിവിറ്റത്. പൊലീസ് പിടിയിലായ ഡ്രൈവർമാർ നന്ദകുമാറിനെയും സിജോ തോമസിനെയും ഒന്നര വർഷം മുമ്പാണ് ജോലിക്ക് നിയമിച്ചത്. ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ആളുകളെ രഹസ്യമായി ഏർപ്പെടുത്തിയിരുന്നു. ഇതുവരെ കുഴപ്പങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.

ഏറെനാളായി പ്രവർത്തിക്കുന്ന കമ്പനി ആദ്യമായാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ കരാർ ഏറ്റെടുത്തത്. ട്രാൻസ്പോർട്ടിംഗ് ആവശ്യത്തിനായി വിവിധ സ്ഥലങ്ങളിൽ പലതവണ ടാങ്കറുകൾ കൊണ്ടുപോയിട്ടുണ്ടെങ്കിലും ഇലക്ട്രോണിക് ലോക്കിംഗ് സംവിധാനത്തിലെ ഇരുമ്പ് പൈപ്പ് മുറിച്ചുമാറ്റിയത് ആദ്യത്തെ സംഭവമാണെന്നും അവർ മൊഴി നൽകി.

പുളിക്കീഴ് സി.ഐ ബിജു വി.നായരുടെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്തത്. ഇന്ന് വീണ്ടും ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ പിടിയിലായി റിമാൻഡിലായ ജീവനക്കാരൻ അരുൺകുമാർ, ഡ്രൈവർമാരായ നന്ദകുമാർ, സിജോ തോമസ് എന്നിവരെ തെളിവെടുപ്പിനായി തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. ക്രമക്കേട് കണ്ടെത്തിയ ടാങ്കറുകൾ കരാറുകാരും പൊലീസും ചേർന്ന് പരിശോധിച്ചു.

 സ്‌​പി​രി​റ്റ് ​ചോ​ർ​ത്ത​ൽ: മാ​നേ​ജ​ർ​മാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​പു​ളി​ക്കീ​ഴ് ​ട്രാ​വ​ൻ​കൂ​ർ​ ​ഷു​ഗേ​ഴ്സ് ​ആ​ൻ​ഡ് ​കെ​മി​ക്ക​ൽ​സി​ലേ​ക്ക് ​മ​ദ്യ​ ​നി​ർ​മ്മാ​ണ​ത്തി​നെ​ത്തി​ച്ച​ ​സ്‌​പി​രി​റ്റി​ൽ​ ​തി​രി​മ​റി​ ​ന​ട​ത്തി​യ​ ​സം​ഭ​വ​ത്തി​ൽ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​മൂ​ന്ന് ​ജീ​വ​ന​ക്കാ​ർ​ക്ക് ​സ​സ്‌​പെ​ൻ​ഷ​ൻ.​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​അ​ല​ക്‌​സ് ​പി.​ഏ​ബ്ര​ഹാം,​ ​പ​ഴ്സ​ണ​ൽ​ ​മാ​നേ​ജ​ർ​ ​ഷാ​ഹിം,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​മാ​നേ​ജ​ർ​ ​മേ​ഘ​ ​മു​ര​ളി​ ​എ​ന്നി​വ​രെ​യാ​ണ് ​എ​ക്‌​സൈ​സ് ​വ​കു​പ്പ് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്ത്.
പു​ളി​ക്കീ​ഴ് ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്‌​ത​ ​കേ​സി​ൽ​ ​പ്ര​തി​ക​ളാ​യ​ ​ഇ​വ​ർ​ ​ഒ​ളി​വി​ലാ​ണ്.