ffgg

വാഷിംഗ്ടൺ : ലോകത്തെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമെന്ന അപൂർവ നേട്ടം സ്വന്തമാക്കാൻ പ്രമുഖ വ്യവസായിയും വിർജിൻ ഗാലക്​റ്റിക്​ ഉടമയുമായ റിച്ചാർഡ്​ ബ്രാൻസൺ തയാറെടുക്കുമ്പോൾ ആ ചരിത്ര നേട്ടത്തിന്റെ ഭാഗമാകാൻ ഇന്ത്യൻ വംശജയും. വിർജിൻ ഗാലക്​റ്റിക്​ നിർമിച്ച വി.എസ്​.എസ്​ യൂണിറ്റി ബഹിരാകാശ പേടകത്തിൽ ജൂലായ് 11 ന് ബ്രാൻസൻ യാത്ര തിരിക്കുമ്പോൾ കൂടെ ഇന്ത്യൻ വംശജയായ സിരിഷ ബന്ദ്ലയുമുണ്ടാകും. യൂണിറ്റി 22 എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിൽ സംഘത്തിലെ നാലാമത്തെ യാത്രികയായാണ് സിരിഷ ഇടം നേടിയിരിക്കുന്നത്. ആന്ധ്രാ പ്രദേശിൽ ജനിച്ച സിരിഷ ഹൂസ്റ്റണിലാണ് വളർന്നത്. വിർജിൻ ഗാലക്​റ്റിന്റെ ഗവേഷക വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് സിരിഷ. 2 പൈലറ്റുമാരടക്കം 5 പേർ ദൗത്യത്തിൽ ബ്രാൻസണോടൊപ്പമുണ്ടാകുമെന്നാണ് സൂചന. നിശ്ചയിച്ച പ്രകാരം ജൂലായ് 11 ന് ദൗത്യം നിറവേറിയാൽ സ്വകാര്യമേഖലയിലെ ആദ്യ ബഹിരാകാശ വാഹനമെന്ന ബഹുമതി ബ്രാൻസന്റെ വി.എസ്​.എസ്​ യൂണിറ്റിക്ക് സ്വന്തമാകും.

ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി എൻ.എൻ ചന്ദ്രബാബു നായിഡു സിരിഷയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ഇതോടെ നിരവധി പേരാണ് സിരിഷയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയത്. 11 സെക്കറ്റ് മാത്രം നീണ്ടു നില്ക്കുന്നതാകും ബ്രാൻസന്റെ ആദ്യ ബഹിരാകാശ യാത്ര. ജൂലായ് 20 ന് ബഹിരാകാശ യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ച ആമസോൺ കമ്പനി ഉടമ ജെഫ് ബെസോസിനെ പിന്തള്ളിയാണ് ബ്രാൻസൺ ചരിത്ര നേട്ടത്തിനൊരുങ്ങുന്നത്. ഇവരെ കൂടാതെ ബഹിരാകാശ പേടക നിർമാണത്തിൽ മുൻനിരയിലുള്ള അമേരിക്കൻ വ്യവസായി ഇലോൺ മസ്​കും ഈ രംഗത്ത്​ സജീവമായുണ്ട്​. ബഹിരാകാശ വിനോദ സഞ്ചാരം ജനങ്ങൾ ഏറ്റെടുത്താൽ ഇത്​ കോടിക്കണക്കിന് ഡോളർ ലാഭം കൊയ്യാൻ കഴിയുന്ന വ്യവസായമായി അതിവേഗം മാറുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ