lakshadweep

കവരത്തി: ലക്ഷദ്വീപിൽ ിവിധ വകുപ്പുകളിലെ താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ടൂറിസം, സ്‌പോർട്ട്‌സ് വകുപ്പുകളിലെ 151 താത്കാലിക ജീവനക്കാരെയാണ് പിരിച്ചു വിട്ടത്.സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് നടപടിയെന്നാണ്ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം.

ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടി കോൺഗ്രസ് എം,​പിമാർ നൽകിയ അപേക്ഷ ലക്ഷദ്വീപ് കളക്‌ടർ നേരത്തെ നിരസിച്ചിരുന്നു. . എം,​പിമാരായ ഹൈബി ഈഡൻ, ടി എൻ പ്രതാപൻ എന്നിവർക്കാണ് ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നിഷേധിച്ചത്. എം.പിമാരുടെ സന്ദർശനത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും സന്ദർശനം ബോധപൂർവം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടാണെന്നുമാണ് കളക്ടറുടെ നിലപാട്. അതേസമയം കളക്ടറുടെ നടപടിക്കെതിരെ അപ്പീൽ സമർപ്പിക്കുമെന്ന് എം.പിമാർ അറിയിച്ചു. .