ലണ്ടൻ: വിംബിൾഡൺ ഗ്രാൻഡ് സ്ലാം ടെന്നിസ് ടൂർണമെന്റിൽ യുവസെൻസേഷൻ അലക്സാണ്ടർ സ്വരേവ് നാലാം റൗണ്ടിലെത്തി. ഇന്നലെ നടന്ന മൂന്നാം റൗണ്ട് മത്സരത്തിൽ ടെയ്‌ലർ ഫ്രിറ്ര്‌സിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ വീഴ്ത്തിയാണ് സ്വരേവിന്റെ മുന്നേറ്റം.സ്കോർ : 6-7. 6-4, 6-3, 7-6. അതേസമയം മൂന്നാം റൗണ്ട് മത്സരത്തിനിടെ ആസ്ട്രേലിയൻ താരം നിക്ക് കിർഗോയിസ് പരിക്കിനെത്തുടർന്ന് പിന്മാറി. ഔഗർ അലിയാസ്സിമിനെതിരായ മത്സരത്തിനിടെയാണ് കിരർഗോയിസിന്റെ പിന്മാറ്രം.
വനിതാ സിംഗിൾസിൽ കോക്കോ ഗൗഫ്, പൗലെച്ചങ്കോവ, ആഞ്ചല കെർബർ എന്നിവർ നാലാം റൗണ്ടിൽ എത്തി.