kk

മികച്ച വിജയം നേടിയ ദൃശ്യം സീരിസിന് ശേഷം മോഹൻലാലും ജീത്തുജോസഫും വീണ്ടും ഒന്നിക്കുന്നു. . എന്നാൽ ദൃശ്യം പരമ്പരയിലെ മൂന്നാം ചിത്രവുമായല്ല ഇവരുടെ വരവ്.

മിസ്റ്ററി ത്രില്ലറുമായാണ് ജീത്തുവും മോഹൻലാലും എത്തുക. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരായിരിക്കും ചിത്രം നിർമ്മിക്കുന്നത്.. . മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയ്ക്കു മുൻപ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി. സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ ചിത്രവുമായി മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണെന്നും ജീത്തു ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ 'റാം' കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം നിറുത്തിവച്ചിരിക്കുകയാണ്