denmark

ബാ​​​കു​​​:​​​ ​​​യൂ​​​റോ​​​ ​​​ക​​​പ്പി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ആ​ദ്യ​ ​ക്വാ​​​ർ​​​ട്ട​​​റി​​​ൽ​​​ ​​​ചെ​​​ക്ക് ​​​റി​​​പ്പ​​​ബ്ലി​​​ക്കി​​​നെ​​​ ​ഒ​ന്നി​നെ​തി​രെ​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ക്ക് ​ത​ക​ർ​ത്ത് ​ഡെ​ൻ​മാ​ർ​ക്ക് ​സെ​മി​യി​ലെ​ത്തി.​ ​തോ​​​മ​​​സ് ​​​ഡെ​​​ലാ​​​നെ​​​യും​​​ ​​​കാ​​​സ്പ​​​ർ​​​ ​​​ഡോ​​​ൾ​​​ബ​​​ർ​​​ഗു​​​മാ​​​ണ് ​​​ഡെ​​​ൻ​​​മാ​​​ർ​​​ക്കി​​​നാ​​​യി​​​ ​​​ല​​​ക്ഷ്യം​​​ ​​​ക​​​ണ്ട​​​ത്.​ ​പാ​ട്രി​ക്ക് ​ഷി​ക്കാ​ണ് ​ചെ​ക്കി​ന്റെ​ ​ഗോ​ൾ​ ​സ്കോ​റ​ർ.​ ​ടൂ​ർ​ണ​മെ​ന്റി​ലെ​ ​ക​റു​ത്ത​ ​കു​തി​ര​ക​ൾ​ ​ത​മ്മി​ലു​ള്ള​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഇ​രു​ടീ​മും​ ​ഒ​പ്പ​ത്തി​നൊ​പ്പം​ ​ത​ന്നെ​ ​പോ​രാ​ടി.

ക​​​ളി​​​ ​​​തു​​​ട​​​ങ്ങി​​​ ​​​അ​​​ഞ്ചാം​​​ ​​​മി​​​നി​​​ട്ടി​​​ൽ​​​ ​​​ത​​​ന്നെ​​​ ​​​ഡെ​​​ലാ​​​നെ​​​യു​​​ടെ​​​ ​​​ത​​​ക​​​ർ​​​പ്പ​​​ൻ​​​ ​​​ഹെ​​​ഡ്ഡ​​​റി​​​ലൂ​​​ടെ​​​ ​​​ഡെ​​​ൻ​​​മാ​​​ർ​​​ക്ക് ​​​മു​​​ന്നി​​​ലെ​​​ത്തി.​​​ ​​​സ്ട്രൈ​​​ഗ​​​ർ​​​ ​​​എ​​​ടു​​​ത്ത​​​ ​​​കോ​​​ർ​​​ണ​​​ർ​​​ ​​​കി​​​ക്ക് ​​​മാ​​​ർ​​​ക്ക് ​​​ചെ​​​യ്യ​​​പ്പെ​​​ടാ​​​തെ​​​ ​​​നി​​​ന്നി​​​രു​​​ന്ന​​​ ​​​ഡെ​​​ലാ​​​നെ​​​ ​​​ഉ​​​യ​​​ർ​​​ന്നു​​​ ​​​ചാ​​​ടി​​​ ​​​ത​​​ല​​​കൊ​​​ണ്ട് ​​​ചെ​​​ക്ക് ​​​ഗോ​​​ൾ​​​ ​​​പോ​​​സ്റ്റി​​​ലേ​​​ക്ക് ​​​തി​​​രി​​​ച്ചു​​​ ​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.​
​​ഒ​​​രു​​​ ​​​ഗോ​​​ൾ​​​ ​​​വ​​​ഴ​​​ങ്ങി​​​യെ​​​ങ്കി​​​ലും​​​ ​​​ചെ​​​ക്ക് ​​​ടീം​​​ ​​​തി​​​രി​​​ച്ച​​​ടി​​​ക്കാ​​​നാ​യി​​​ ​​​ഷി​​​ക്കി​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ൽ​​​ ​​​തു​​​ട​​​ർ​​​ച്ച​​​യാ​​​യി​​​ ​​​ഡെ​​​ൻ​​​മാ​​​ർ​​​ക്ക് ​​​ഗോ​​​ൾ​​​ ​​​മു​​​ഖ​​​ത്തേ​​​ക്ക് ​​​ഇ​​​ര​​​ച്ചെ​​​ത്തി.​​​ ​​​മ​​​റു​​​വ​​​ശ​​​ത്ത് ​​​ഡെ​​​ൻ​​​മാ​​​ർ​​​ക്കും​​​ ​​​ആ​​​ക്ര​​​മ​​​ണം​​​ ​​​തു​​​ട​​​ർ​​​ന്നു​​​ ​​​കൊ​​​ണ്ടി​​​രു​​​ന്നു. 42​​​-ാം​​​ ​​​മി​​​നി​​​ട്ടി​​​ൽ​​​ ​​​ഡോ​​​ൾ​​​ബ​​​ർ​​​ഡ് ​​​ഡെ​​​ൻ​​​മാ​​​ർ​​​ക്കി​​​ന്റെ​​​ ​​​ലീ​​​ഡു​​​യ​​​ർ​​​ത്തി.​​​ ​​​മെ​​​യ‌്ലി​​​ന്റെ​​​ ​​​ക്രോ​​​സ് ​​​ഡോ​​​ൾ​​​ബ​​​ർ​​​ഗ് ​​​സ​​​മ​​​ർ​​​ത്ഥ​​​മാ​​​യി​​​ ​​​ഗോ​​​ളാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
ര​ണ്ടാം​ ​പ​കു​തി​യു​ടെ​ ​തു​ട​ക്ക​ത്തി​ലേ​ ​ഗോ​ള​ടി​യ​ന്ത്രം​ ​പാ​ട്രി​ക്ക് ​ഷി​ക്കി​ലൂ​ടെ​ ​ചെ​ക്ക് ​ഒരുഗോൾ മടക്കി.​ ​കൗ​ഫാ​ൽ​ ​ന​ൽ​കി​യ​ ​പാ​സ് ​ഷി​ക്ക് ​കൃ​ത്യ​മാ​യി​ ​പോ​സ്റ്റി​ന്റെ​ ​ഇ​ട​ത് ​മൂ​ല​യി​ലേ​ക്ക് ​തി​രി​ച്ചു​ ​വി​ടു​ക​യാ​യി​രു​ന്നു.​ ​ഇ​തോ​ടെ​ ​ഇ​ത്ത​വ​ണ​ ​യൂ​റോ​യി​ൽ​ ​​ ​ഏറ്റ​വും​ ​കൂ​ടു​ത​ൽ​ ​ഗോ​ൾ​ ​നേ​ടി​യ​ ​താ​ര​ങ്ങ​ളി​ൽ​ ​ക്രി​സ്‌റ്റ്യാനൊ​ ​റൊ​ണാ​ൾ​ഡോ​യ്ക്ക് ​ഒ​പ്പ​മെ​ത്താ​നും​ ​ഷി​ക്കി​നാ​യി.​ ​ഇ​രു​വ​രും​ ​അ​ഞ്ച് ​ഗോ​ളു​ക​ൾ​ ​വീ​തം​ ​നേ​ടി​യി​ട്ടു​ണ്ട്. തു​ട​ർ​ന്നും​ ​ഇ​രു​ടീ​മും​ ​ആ​ക്ര​മി​ച്ചു​ ​ക​ളി​ച്ചെ​ങ്കി​ലും​ ​വ​ല​കു​ലു​ങ്ങി​യി​ല്ല.

അ​വ​സാ​ന​മാ​യി​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ 1992​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​യാ​ണ് ​ഡെ​ൻ​മാ​ർ​ക്ക് ​യൂ​റോ​ ​ക​പ്പ് ​സെ​മി​യി​ലെ​ത്തു​ന്ന​ത്.
ഇ​ത്ത​വ​ണ​ ​ആ​ദ്യ​ ​ര​ണ്ട് ​മ​ത​്സ​ര​വും​ ​തോ​റ്ര​ശേ​ഷ​മാ​ണ് ​ഡെ​ൻ​മാ​ർ​ക്കി​ന്റെ​ ​സ്വ​പ്ന​ക്കു​തി​പ്പ്