harshad

തി​രു​വ​ന​ന്ത​പു​രം​:​ ​മൃ​ഗ​ശാ​ല​യി​ൽ​ ​രാ​ജ​വെ​മ്പാ​ല​യു​ടെ​ ​ക​ടി​യേ​റ്റ് ​അ​നി​മ​ൽ​ ​കീ​പ്പ​റാ​യ​ ​ഹ​ർ​ഷാ​ദ് ​(45​)​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ ​മ​ന്ത്രി​ ​ജെ.​ ​ചി​ഞ്ചു​റാ​ണി​ക്ക് ​മൃ​ഗ​ശാ​ല​ ​ഡ​യ​റ​ക്ട​ർ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ചു.​ ​രാ​ജ​വെ​മ്പാ​ല​യു​ടെ​ ​ചെ​റി​യ​ ​കൂ​ടി​ന്റെ​ ​വാ​തി​ൽ​ ​അ​ട​യ്ക്കാ​തെ​ ​വൃ​ത്തി​യാ​ക്കി​യ​താ​ണ് ​അ​പ​ക​ട​ത്തി​ലേ​ക്ക് ​ന​യി​ച്ച​തെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടി​ലെ​ ​പ​രാ​മ​ർ​ശ​നം.​ ​സി.​സി​ ​ടി​വി​ ​ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​യ​ത്.​ ​മൂ​ന്ന് ​പേ​ജു​ള്ള​ ​റി​പ്പോ​ർ​ട്ട് ​ ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​കൈ​മാ​റി.​ ​

ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഉ​ച്ച​യ്ക്ക് 12.15​ന് ​ഹ​ർ​ഷാ​ദ് ​വ​ലി​യ​ ​കൂ​ട്ടി​ലേ​ക്ക് ​ക്ലീ​നിം​ഗി​നാ​യി​ ​ക​യ​റു​മ്പോ​ൾ​ ​അ​തി​നു​ള്ളി​ൽ​ ​പാ​മ്പി​ല്ലെ​ന്ന് ​കാ​മ​റ​ ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​വ്യ​ക്ത​മാ​ണ്.​ ​പാ​മ്പി​നെ​ ​പി​ന്നി​ലെ​ ​ചെ​റി​യ​ ​കൂ​ട്ടി​ലേ​ക്ക് ​മാ​റ്റി​യാ​ണ് ​ക്ലീ​നിം​ഗ് ​ന​ട​ത്തി​യ​ത്.​ ​ജീ​വ​ന​ക്കാ​ർ​ ​ശ​ബ്ദം​ ​കേ​ട്ട് ​എ​ത്തി​യ​പ്പോ​ൾ​ ​ഹ​ർ​ഷാ​ദ് ​പി​ട​യ്ക്കു​ക​യാ​യി​രു​ന്നു.​ ​കൈ​യു​ടെ​ ​തൊ​ട്ടു​താ​ഴെ​ ​പാ​മ്പി​ന്റെ​ ​കാ​ഷ്ട​ത്തി​ന്റെ​ ​അ​വ​ശി​ഷ്ട​മു​ണ്ടാ​യി​രു​ന്നു.​ ​ചെ​റി​യ​ ​കൂ​ടി​ന്റെ​ ​വാ​തി​ൽ​ ​അ​ട​ച്ചി​രു​ന്നി​ല്ല.​ ​വ​ലി​യ​ ​കൂ​ട്ടി​ലേ​ക്കു​ ​പാ​മ്പി​നെ​ ​മാ​റ്റി​ ​വാ​തി​ൽ​ ​ലോ​ക്ക് ​ചെ​യ്യാ​തെ​ ​ചെ​റി​യ​ ​കൂ​ട്ടി​ൽ​ ​കൈ​യി​ട്ട​താ​ണ് ​അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.

മാര്‍ക്കറ്റ് റോഡിലെ വാടകവീട്ടിലാണു ഹര്‍ഷാദിന്റെയും കുടുംബത്തിന്റെയും താമസം. ഏറെക്കാലം താല്‍ക്കാലിക ജീവനക്കാരനായിരുന്ന ഹര്‍ഷാദ് 3 വര്‍ഷം മുന്‍പാണു സ്ഥിര ജീവനക്കാരനായത്.
ഹര്‍ഷാദിന്റെ കുടുംബത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുകയായ10 ലക്ഷം രൂപ അനുവദിക്കുമെന്നും ആശ്രിതര്‍ക്കു ജോലി നല്‍കുമെന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു.