mithali

ല​ണ്ട​ൻ​:​ ​ക്രി​ക്ക​റ്റി​ന്റെ​ ​എ​ല്ലാ​ ​ഫോ​ർ​മാ​റ്റും​ ​പ​രി​ഗ​ണി​ക്കു​മ്പോ​ൾ​ ​ഏറ്റവും​ ​കൂ​ടു​ത​ൽ​ ​റ​ൺ​സ് ​നേ​ടി​യ​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡ് ​ഇ​ന്ത്യ​ൻ​ ​ടെ​സ്‌​റ്റ്,​​​ ​ഏ​ക​ദി​ന​ ​ക്യാ​പ്ട​ൻ​ ​മി​ഥാ​ലി​ ​രാ​ജ് ​സ്വ​ന്ത​മാ​ക്കി.​ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​മൂ​ന്നാം​ ​ഏ​ക​ദി​ന​ത്തി​നി​ടെ​യാ​ണ് ​മു​ൻ​ ​ഇം​ഗ്ല​ണ്ട് ​ക്യാ​പ്ട​ൻ​ ​ഷാ​ർ​ലറ്റ് ​എ​ഡ്വേ​ർ​ഡ്സി​നെ​ ​മ​റി​ക​ട​ന്ന് ​മി​ഥാ​ലി​ ​ഏറ്റ​വും​ ​കൂ​ടു​ത​ൽ​ ​റ​ൺ​സ് ​നേ​ടി​യ​ ​താ​ര​മാ​യ​ത്.​ 10,​​277​ ​റ​ൺ​സാ​ണ് 317​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​മി​ഥാ​ലി​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ 309​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 10,​273​ ​റ​ൺ​സ് ​ഷാ​ർ​ല​റ്റ് ​നേ​ടി​യി​ട്ടു​ണ്ട്.​ ​മ​ത്സ​ര​ത്തി​ൽ​ ​മി​ഥാ​ലി​യു​ടെ​ ​(75​)​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​യു​ടെ​ ​മി​ക​വി​ൽ​ ​ഇ​ന്ത്യ​ ​ജ​യി​ച്ചു.​ ​പ​ര​മ്പ​ര​ ​ഇം​ഗ്ല​ണ്ടി​നാ​ണ്.