ആന്റിഗ്വ: പാകിസ്ഥാനെതിരായ വനിതാ ട്വന്റി-20 മത്സരത്തിനിടെ വെസ്റ്റിൻഡീസിന്റെ രണ്ട് വനിതാ താരങ്ങൾ കുഴഞ്ഞു വീണു. ചിനല്ലെ ഹെൻറി, ചെഡിയൻ നേഷൻ എന്നിവരാണ് കുഴഞ്ഞു വീണത്. ഇരുവരേയും ഉടനേ ആശുപത്രിയിൽ പ്രവേശിച്ചു. ഇരുവരുടേയും ആരോഗ്യനില മെച്ചപ്പെട്ടതായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. പരമ്പരയിലെ രണ്ടാം മത്സരം തുടങ്ങി പത്ത് മിനിട്ടിനിടെയാണ് സംഭവം. കുഴഞ്ഞു വീണതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. മത്സരത്തിൽ ഡെക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം വിൻഡീസ് ജയിച്ചു.