തിരുവനന്തപുരം: വിവാദമായ മരംമുറി ഉത്തരവിന് നിർദേശിച്ചത് അന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെക്കണമെന്നും ഇ ചന്ദ്രശേഖരൻ നിർദേശിച്ചുവെന്ന് റിപ്പോർട്ടുകൾ. മരംമുറി ഉത്തരവുമായി ബന്ധപ്പെട്ടുള്ള ഫയലുകളുടെ പകർപ്പ് പുറത്തുവന്നു.
നിർദേശത്തിന് മുമ്പും ശേഷവും ഉദ്യോഗസ്ഥർ നിയമപ്രശ്നം ഉന്നയിച്ചിരുന്നുവെന്നും, എന്നാൽ ഈ മുന്നറിയിപ്പ് തള്ളിയാണ് മന്ത്രിയുടെ നിർദേശമെന്നാണ് പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നത്.മന്ത്രിയുടെ നിർദേശം അതേപടി പാലിച്ചാണ് റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയത്.
അതേസമയം മരംമുറി ഉത്തരവ് തന്റെ അറിവോടെയാണെന്ന് ഇ ചന്ദ്രശേഖരൻ പ്രതികരിച്ചു. കർഷകർ വച്ചുപിടിപ്പിച്ച ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാനാണ് അനുമതി നൽകിയതെന്നും, ഭൂമി കൈമാറുന്നതിന് മുൻപുള്ള മരങ്ങൾ മുറിക്കാൻ അനുവാദം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.