covid-19

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 43,071 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,05,45,433 ആയി ഉയർന്നു. നിലവിൽ 4,85,350 പേർ മാത്രമേ ചികിത്സയിലുള്ളു.


ഇന്നലെ 955 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ മഹാരാഷ്ട്രയിൽ മാത്രം 386 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിലും കർണാടകയിലും നൂറിലധികം പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ മരണം 4,02,005 ആയി ഉയർന്നു.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 52,299 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 2,96,58,078 ആയി. വാക്‌സിനേഷനും പുരോഗമിക്കുകയാണ്. മുപ്പത്തിയഞ്ച് കോടിയിലധികം വാക്‌സിൻ ഡോസുകളാണ് ഇതുവരെ നൽകിയത്.